കലാഭവന്‍ ഹനീഫ് അന്തരിച്ചു


പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷയിരുന്നു അന്ത്യം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ്, കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലും തുടര്‍ന്ന് കലാധരന്‍ സംവിധാനം ചെയ്ത 'ചെപ്പു കിലുക്കണ ചങ്ങാതി' യിലൂടെ സിനിമയിലും എത്തി. നൂറ്റി അമ്പതോളം സിനിമ കളിൽ അഭിനയിച്ചു. കഴിഞ്ഞ വാരം റിലീസ് ചെയ്ത ഗരുഡന്‍ അവസാനമായി അഭിനയിച്ച സിനിമ. വെള്ളിയാഴ്ച ഉച്ചക്കു മുന്‍പായി മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.

Post a Comment

0 Comments