സി. പി. ടി. യുടെ 'കുട്ടികളോടൊത്ത് ഒരോണം' ലോഗോ പ്രകാശനം ചെയ്തു


ഷാർജ : ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സി. പി. ടി.) യു. എ. ഇ. സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുട്ടികളോടൊത്ത് ഒരോണം' എന്ന ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി നിർവ്വഹിച്ചു.

ഷാർജയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സി. പി. ടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അനസ് കൊല്ലം, ട്രഷറർ മനോജ്, സി. പി. ടി. ഷാർജ കമ്മിററി പ്രസിഡണ്ട് സുജിത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. 2023 നവംബർ 26 ഞായറാഴ്ച, ദുബായ് ദേര മാലിക് റെസ്റ്റോറന്‍റില്‍ വെച്ച് നടക്കുന്ന 'കുട്ടികളോടൊത്ത് ഒരോണം' കുട്ടികളുടെ മാത്രം കലാ കായിക പരിപാടികൾ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരുക്കുന്ന വേറിട്ട ഒരു ഓണാഘോഷം ആയിരിക്കും.

തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗം കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഗാന മേള, കസേര കളി, സുന്ദരിക്കൊരു പൊട്ടു തൊടൽ, ലെമൺ സ്പൂൺ റൈസ്, ബോട്ടില്‍ ഹോള്‍ഡിംഗ് തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം യു. എ. ഇ. കമ്മിറ്റിയാണ് 'കുട്ടികളോടൊത്ത് ഒരോണം' എന്ന ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments