അല്‍ ഐന്‍ : ഫിറ്റ്നസ്, ബ്യൂട്ടി, ഹെൽത്ത് മേഖലയില്‍ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റൂബി ഗ്രൂപ്പിന്‍റെ ആധുനിക ഫിറ്റ്നസ് സെന്‍റർ അല്‍ ഐന്‍ ബറാറി മാളിൽ തുറന്നു. അമേരിക്കയിലെ പ്രശസ്ത ബോഡി ബിൽഡറും ചലച്ചിത്ര നടനുമായ സെർഗിയോ ഒലീവിയ ജൂനിയര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
റൂബി ഗ്രൂപ്പ് ചെയർമാൻ ബാലൻ വിജയൻ, രമാ വിജയൻ, സി. ഇ. ഓ. മാരായ ഹാമിദലി, എസ്. അനീഷ്, മാധ്യമ പ്രവര്‍ത്തകര്‍, പൗര പ്രമുഖര്‍,
ഫിറ്റ്നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ ഉള്ളവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റൂബി ഗ്രൂപ്പിന്‍റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെർഗിയോയുടെ ബോഡി ബിൽഡിംഗ് ഷോയും അരങ്ങേറി.
റൂബി ഗ്രൂപ്പിനു കീഴിലുള്ള പ്രീമിയം ഫിറ്റ്നസ് സെന്‍ററില്‍ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജിം, സലൂൺ, മൊറോക്കൻ ബാത്ത്, ആയുർവേദ കേന്ദ്രം, സ്പാ ആൻഡ് മസ്സാജ് സെന്‍റർ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
0 Comments