“ഓണം പൊന്നോണം കുന്നംകുളത്തോണം”


അബുദാബി : കുന്നംകുളം എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്ററിന്‍റെ ഓണാഘോഷം “ഓണം പൊന്നോണം കുന്നംകുളത്തോണം” എന്ന പേരില്‍  വിവിധ്യമാര്‍ന്ന പരിപാടികളോടെ കേരള സോഷ്യൽ സെന്‍ററില്‍ നടന്നു.

ഫോറം പ്രസിഡണ്ട് നൗഷാദ് അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ കുന്നംകുളം, രക്ഷധികാരി കളായ ഷാജി വള്ളിക്കാട്ടിരി, സനൽ മണിയിൽ, സലിം ചിറക്കൽ, വൈസ് പ്രസിഡണ്ട് കരീം മുട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക സാസ്കാരിക മാധ്യമ രംഗത്തെ നിരവധി പേർ സംബന്ധിച്ചു.

മാവേലി എഴുന്നേള്ളത്ത്, ഘോഷയാത്ര, ചെണ്ട മേളം, നാടൻ പാട്ട്, ഓണ ക്കളി കൾ, ഇശൽ ബാൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ പ്രോഗ്രാം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. വിവിഭ സമൃദ്ധമായ ഓണ സദ്യ ഓണാഘോഷ ങ്ങള്‍ക്ക് മാറ്റു കൂട്ടി.

Post a Comment

0 Comments