ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ഓപ്പൺ ചെസ് ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച


അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്നു സെന്‍റര്‍ അങ്കണത്തില്‍ സംഘടിപ്പി ക്കുന്ന ഓപ്പൺ ചെസ് ടൂര്‍ണ്ണമെന്‍റ്, 2023 ഒക്ടോബര്‍ 14  ശനിയാഴ്ച  രാവിലെ പത്തു മണിക്ക് തുടക്കമാവും. 16 വയസ്സിനു താഴെയുള്ളവര്‍ക്കു അണ്ടർ 16, മുതിര്‍ന്നവര്‍ ക്കായി ഓപ്പണ്‍ കാറ്റഗറിയിലുമായി മത്സരങ്ങള്‍ നടക്കും.

ഇരുപതോളം രാജ്യ ങ്ങളില്‍ നിന്നുള്ള നാനൂറോളം പേര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണ്ണ മെന്‍റില്‍ മാറ്റുരക്കും. പുതുതലമുറയെ ചെസ്സിലേക്ക് ആകർഷിക്കുന്നതിന്‍റെ  ഭാഗമായിട്ടാണ് അണ്ടർ 16 മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്ന് അബു ദാബി ചെസ് ക്ലബ് എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അഹമ്മദ് അല്‍ ഖൂരി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ചെസ് ക്ലബ് മുഖ്യ പരിശീലകൻ ബോഗ്ദാൻ, സെന്‍റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ചീഫ് കോഡിനേറ്റർ പി. ടി. റഫീഖ്, സ്പോർട്സ് സെക്രട്ടറി ജലീൽ  കാര്യാടത്ത് എന്നിവരും സംബന്ധിച്ചു. 

Post a Comment

0 Comments