അബുദാബി : ഹംദാന്‍ സ്ട്രീറ്റില്‍ അഹല്യ ആശുപത്രിയില്‍ ആയുര്‍വ്വേദ ക്ലിനിക്ക് തുറന്നു. അഹല്യ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എസ്. ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ പ്രതിനിധികള്‍, അഹല്യ ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മികച്ച ആയുര്‍വ്വേദ ചികിത്സകള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു എന്നും ഡോ. വി. എസ്. ഗോപാല്‍ അറിയിച്ചു.
പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, ആസ്ത്മ, ചര്‍മ്മ രോഗങ്ങള്‍, ലൈംഗിക വൈകല്യങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആയുര്‍ വ്വേദ ചികിത്സയിലൂടെ രോഗശാന്തി നല്‍കുക എന്നതാണ് ലക്ഷ്യം.
മാത്രമല്ല ആയുര്‍വ്വേദ വിധി പ്രകാരമുള്ള പ്രസവാനന്തര പരിചരണം, നട്ടെല്ല്, ജോയിന്‍റ് കെയര്‍ പ്രോഗ്രാം, താരന്‍ നിവാരണ ചികിത്സ, ശരീരഭാരം കുറക്കുവാന്‍ ബ്യൂട്ടി കെയര്‍ പാക്കേജുകള്‍ തുടങ്ങിയവയും അഹല്യ ആയുര്‍വ്വേദ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
നിലവിൽ മുസഫ്ഫയിലെ അഹല്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് അഹല്യ മാര്‍ക്കറ്റിംഗ് മാനേജർ സൂരജ് പ്രഭാകർ അറിയിച്ചു.
0 Comments