ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു


അബുദാബി : തവനൂർ നിയോജക മണ്ഡലം കെ. എം. സി. സി. കമ്മറ്റി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിൽ ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. RECAP എന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ 'ആരോഗ്യം' എന്ന വിഷയത്തില്‍ ഡോക്ടര്‍ നവീൻ ഹൂദ്, 'പ്രവാസി ക്ഷേമ പദ്ധതികൾ' എന്ന വിഷയത്തില്‍ നിർമ്മൽ തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. തവനൂർ മണ്ഡലം കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് നാസർ മംഗലം അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂദൂർ മുഖ്യാതിഥി ആയിരുന്നു.

അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങൽ ഉൽഘാടനം ചെയ്തു. റസ്മുദ്ധീൻ തൂമ്പിൽ ഖിറാഅത്ത് നടത്തി. ഇസ്ലാമിക് സെന്‍റർ ട്രഷറർ ഹിദായത്തുള്ള പറപ്പൂർ, കെ. എം. സി. സി. നേതാക്കളായ ബാസിത്, റഷീദ് പട്ടാമ്പി, ഹംസക്കോയ, നൗഷാദ് തൃപ്രങ്ങോട്, അഷറഫലി പുതുക്കൂടി, അബ്ദുറഹ്മാൻ മുക്രി, ഷാഹിദ് കോട്ടക്കൽ, സിറാജ്, ഇസ്മായിൽ ഏറാമല എന്നിവര്‍ സംസാരിച്ചു.

ഹംസക്കുട്ടി തൂമ്പിൽ, നൗഫൽ ആലിങ്ങൽ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. നൗഫൽ ചമ്രവട്ടം, നിസാർ കാലടി, ബീരാൻ പൊയ്ലിശ്ശേരി, അനീഷ് മംഗലം എന്നിവർ വിവിധ സെഷനുകളിൽ സ്വാഗതം പറഞ്ഞു റഹീം തണ്ഡലം, അഷ്‌റഫ്‌ മുട്ടനൂർ, മനാഫ് തവനൂർ, മുഹമ്മദ്‌ വട്ടംകുളം എന്നിവർ വിവിധ സെഷനുകളിൽ നന്ദിയും പറഞ്ഞു.

മണ്ഡലം കൾച്ചറൽ വിംഗ് കൺവീനർ ഹസീബ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.

Post a Comment

0 Comments