വഹീദാ റഹ്മാന് ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ്


ഇന്ത്യന്‍ സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് നല്‍കി വരുന്ന ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ്, പ്രമുഖ ചലച്ചിത്ര നടി വഹീദാ റഹ്മാന് നല്‍കും.

1955 ല്‍ പുറത്തിറങ്ങിയ രോജുലു മാരായി എന്ന തെലുങ്കു സിനിമയിലൂടെ ആയിരുന്നു തമിഴ്‌ നാട്ടിലെ ചെങ്കല്‍പ്പേട്ട് സ്വദേശിയായ വഹീദാ റഹ്മാന്‍റെ ചലച്ചിത്ര പ്രവേശം. പ്യാസ, ചൗദ്‍വി കാ ചാന്ദ്, ഗൈഡ്, രേഷ്മ ഔർ ഷേര, കാഗസ് കെ ഫൂല്‍, സാഹിബ് ബീബി ഔര്‍ ഗുലാം തുടങ്ങി നൂറോളം സിനിമകളുടെ ഭാഗമായി.

1972 ല്‍ 'തൃസന്ധ്യ' എന്ന മലയാള സിനിമയിലും അഭിനയിച്ചിരുന്നു. മികച്ച നടി (ദേശീയ ചലച്ചിത്ര പുരസ്കാരം), പത്മശ്രീ പുരസ്കാരം, പത്മ ഭൂഷണ്‍ പുരസ്കാരം എന്നിവ വഹീദാ റഹ്മാനെ തേടി എത്തി.

Post a Comment

0 Comments