അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ മുന്‍ സ്പോര്‍ട്ട്സ് സെക്രട്ടറിയും സെന്‍ററിന്‍റെയും കെ. എം. സി. സി. യുടെയും പ്രവര്‍ത്തകനുമായിരുന്ന പരേതനായ മുജീബ് മൊഗ്രാലിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിച്ച പ്രഥമ മുജീബ് മൊഗ്രാൽ നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ പെരിന്തൽമണ്ണ മണ്ഡലം കെ. എം. സി. സി. യെ പരാജയപ്പെടുത്തി എറണാ കുളം ജില്ലാ കെ. എം. സി. സി. ജേതാക്കളായി.
24 ടീമുകൾ പങ്കെടുത്തു. ശക്കീബ് ഇരിക്കൂർ മത്സരങ്ങൾ നിയന്ത്രിച്ചു. ജലീൽ മാന്യ, പി. ടി. റഫീഖ് എന്നിവർ കമന്‍റേറ്റര്‍മാരായി. സെന്‍റര്‍ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി വിജയികൾക്കുള്ള സമ്മാനങ്ങള്‍ നൽകി. സെന്‍റര്‍ ട്രഷറര്‍ ഹിദായത്തുള്ള ഉല്‍ഘാടനം ചെയ്തു.
സ്പോർട്സ് സെക്രട്ടറി അബ്ദുൽ ജലീൽ നന്ദി പറഞ്ഞു. മുഹമ്മദ് ഞൊക്ലി മത്സരങ്ങൾ കോഡിനേറ്റ് ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ, കെ. എം. സി. സി. സംസ്ഥാന - ജില്ലാ നേതാക്കൾ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
0 Comments