ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നടൻ ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി : ദ നമ്പി എഫക്ട് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. 'ഹോം' എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം.
പുഷ്പ എന്ന തെലുങ്ക് സിനിമയിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. ആലിയ ഭട്ട്, കൃതി സനന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. പങ്കജ് ത്രിപാഠി, പല്ലവി ജോഷി എന്നിവരാണ് മികച്ച സഹ നടീ നടന്മാര്‍.
മികച്ച മലയാള സിനിമ (ഹോം), മികച്ച നടനുള്ള ജൂറി പരാമർശം (ഇന്ദ്രന്‍സ്), മികച്ച തിരക്കഥ (നായാട്ട്), ഏറ്റവും നല്ല നവാഗത സംവിധായകൻ (വിഷ്ണു മോഹന്‍), മികച്ച പരിസ്ഥിതി ചിത്രം (ആവാസ വ്യൂഹം- ഫീച്ചർ), (മൂന്നാം വളവ് - നോൺ ഫീച്ചർ), മികച്ച ഓഡിയോഗ്രഫി (ചവിട്ട്), ഏറ്റവും നല്ല ആനിമേഷൻ ചിത്രം (കണ്ടിട്ടുണ്ട്’) എന്നിങ്ങനെ എട്ട് ദേശീയ അവാര്‍ഡുകളാണ് ഇക്കുറി മലയാള സിനിമക്കു ലഭിച്ചത്.
0 Comments