എയര്‍ ഇന്ത്യക്ക് പുതിയ ലോഗോ ഡിസംബര്‍ മുതല്‍ നിരവധി മാറ്റങ്ങള്‍

ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പുതിയ ലോഗോ 'ദ വിസ്റ്റ' പുറത്തിറക്കി. 2023 ഡിസംബര്‍ മുതലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കും. അതേ സമയം ഐതിഹാസിക ചിഹ്നമായ മഹാരാജ പുതിയ ലോഗോയിൽ നിന്നും അപ്രത്യക്ഷമായി. എയര്‍ ഇന്ത്യയുടെ പുതിയ ഡിസൈനില്‍ പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് എന്ന് ടാറ്റ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എ 350 വിമാനങ്ങളാണ് ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ഭാഗമാവുക. 70 ബില്യണ്‍ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കാനുള്ള വമ്പന്‍ തീരുമാനത്തിന് പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്.

2024 മുതല്‍ എയര്‍ ഇന്ത്യ എയര്‍ ലൈന്‍സില്‍ അടിമുടി മാറ്റങ്ങള്‍ വരും. പുതിയൊരു വെബ്‌ സൈറ്റും, മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കും. ഡിജിറ്റല്‍ ടൂള്‍സ് ഫീച്ചറുകളും ലഭ്യമാക്കും.

Post a Comment

0 Comments