മലയാളത്തിൽ ചിരിയുടെ കൂട്ടിൽ ഹിറ്റു സിനിമകളുടെ വലിയ നിര തീർത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ചികിൽസയിലായിരുന്നു. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. പൊതുദർശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടുപോകും. കബറടക്കം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകിട്ട് ആറിന്. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നെങ്കിലും മലയാള സിനിമാ ലോകത്തിന് അപ്രതീക്ഷിത ആഘാതമായി സിദ്ധിഖിന്റെ വേർപാട്.
0 Comments