പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന് നടക്കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ   ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലം   

സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിനും  വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  ഈ 

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 17. 

ഏഴു സംസ്ഥാനങ്ങളിലെ ഒഴിവു വന്നിട്ടുള്ള ഏഴു മണ്ഡലങ്ങളില്‍ ഇതേ ദിവസം തന്നെ യാണ് ഉപ തെരഞ്ഞെടുപ്പു നടക്കുന്നത്.   തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Post a Comment

0 Comments