ദുബൈ: ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയിൽ നിന്നും വീണ് മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയിൽ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്.
ഉമ്മ: ഖദീജ.ഭാര്യ: റഹ്മത്ത് മക്കൾ: ജാസ്മിൻ മുസമ്മിൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ദുബൈയിൽ തന്നെ ഖബറടക്കും.
0 Comments