ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു


അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സഹോദരന്‍ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ വ്യാഴാഴ്ച പുലര്‍ച്ചെ അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.

സഹോദരന്‍റെ വിയോഗത്തിൽ പ്രസിഡണ്ട് ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. 

2010 മുതല്‍ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. ആസൂത്രണ വകുപ്പ് അണ്ടർ സെക്രട്ടറി, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, പോർട്ട് അഥോറിറ്റി ചെയർമാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Post a Comment

0 Comments