സംസ്ഥാന നിയമ സഭാ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണറായും സേവനമനുഷ്ടിച്ചിരുന്നു. 1982-1984 കാല ഘട്ടത്തിലെ നിയമ സഭാ സ്പീക്കറായിരുന്നു.
1970, 1977, 1980, 1982, 2001 വര്‍ഷങ്ങളില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭ യില്‍ എത്തി. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രി സഭകളിലും അംഗമായി. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ഡി. സി. സി. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
0 Comments