പാലാരിവട്ടം : അലക്ഷ്യമായി വാഹനമോടിച്ചതിന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്. കൊച്ചി പാലാരിവട്ടത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് നടപടി. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരാജിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകവെ സുരാജ് ഓടിച്ചിരുന്ന കാര്‍ പാലാരിവട്ടത്തുവെച്ച് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് കാലിന് സാരമായ പരുക്കേറ്റു. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സുരാജ് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കാര്യമായ പരുക്കില്ല.
0 Comments