മറുനാടൻ ഷാജൻ സ്കറിയ വീണ്ടും കുരുക്കിൽ

    


റുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അൻവർ എംഎൽഎ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയർലെസ് ചോർത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


പി വി അൻവർ ഡിജിപിക്കാണ് പരാതി നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി അയച്ചിരുന്നു. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ വയർലെസ് സന്ദേശങ്ങൾ, ഫോൺ സന്ദേശങ്ങൾ, ഇ മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അൻവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.


രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ അതീവ രഹസ്യമായ സർക്കാർ സംവിധാനങ്ങളുടെ കമ്മ്യൂണിക്കേഷൻ മെസേജുകൾ ചോർത്തുന്ന ഷാജൻ സ്കറിയയുടെ പാസ്പോർട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോർത്തുന്ന മെസേജുകൾ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും എംഎൽഎ പരാതിയിൽ ഉന്നയിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ സംഭാഷണങ്ങൾ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും പി വി അൻവർ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Post a Comment

0 Comments